അമര്‍ഷം കുറക്കാനാണ് ഞാന്‍ നിന്നെ അന്വേഷിച്ചത്
നനഞ്ഞൊട്ടിയ ആ മണലില്‍ ഞാനും എന്‍റെ കാല്പടുകളും....
കുതറി തെറിച്ചു വന്ന
നിന്നില്‍ ഞാന്‍ കണ്ടു
ഒരിക്കലും ഒടുങ്ങാത്ത പക
എന്‍റെ നീട്ടിയ കാലില്‍
തൊട്ടു നീ പറയുന്നത് എന്താണ്?
മറക്കരുതെന്നോ?അതോ പൊറുക്കരുതെന്നോ?
ക്ഷമിക്കുക നീ എന്നോട്..
ദിക്കറിയാതെ സഞ്ചരിക്കുന്ന
ഒരു നാവികനാവാന്‍വയ്യെനിക്ക്...
മുത്തുകളും ചിപ്പികളും നീ തന്നേക്കാം
എങ്കിലും നിന്റെ ആഴവും,നീരാളി
കൈകളും എന്നെ ഭയപ്പെടുത്തുന്നു
കര കാണാതെ ഞാന്‍ തുഴയുമ്പോള്‍
നിനക്കും ചിരിക്കാം...
ഇരമ്പി ആര്‍ത്തു നിനക്ക് എന്‍റെ
കൊച്ചു തോണിയെ പേടിപ്പിക്കാം
പക്ഷെ ഒരു ഉപ്പ് പരലകാന്‍ നീ എന്നെ വിളിക്കരുത്...
....ക്ഷമിക്കുക എന്നോട്....

No comments:
Post a Comment