ആള്കൂ ട്ടത്തില്‍ എന്നെ അന്വേഷിക്കരുത്, പൊട്ടി ചിരികളില്‍ എന്നെ തേടരുത്, വിലാപ കൂട്ടത്തിലും ഞാന്‍ ഇല്ല... നിനക്കെന്നെ കാണണമെന്ന് ഉണ്ടെങ്കില്‍ ഇവിടെ ഈ അക്ഷരങ്ങളില്‍ തിരയുക എന്നെ ഇവിടെ ഉണ്ട് ഞാന്‍....ഈ അക്ഷരങ്ങളില്‍....
Wednesday, 20 April 2011
ക്ഷമിക്കുക
അമര്‍ഷം കുറക്കാനാണ് ഞാന്‍ നിന്നെ അന്വേഷിച്ചത്
നനഞ്ഞൊട്ടിയ ആ മണലില്‍ ഞാനും എന്‍റെ കാല്പടുകളും....
കുതറി തെറിച്ചു വന്ന
നിന്നില്‍ ഞാന്‍ കണ്ടു
ഒരിക്കലും ഒടുങ്ങാത്ത പക
എന്‍റെ നീട്ടിയ കാലില്‍
തൊട്ടു നീ പറയുന്നത് എന്താണ്?
മറക്കരുതെന്നോ?അതോ പൊറുക്കരുതെന്നോ?
ക്ഷമിക്കുക നീ എന്നോട്..
ദിക്കറിയാതെ സഞ്ചരിക്കുന്ന
ഒരു നാവികനാവാന്‍വയ്യെനിക്ക്...
മുത്തുകളും ചിപ്പികളും നീ തന്നേക്കാം
എങ്കിലും നിന്റെ ആഴവും,നീരാളി
കൈകളും എന്നെ ഭയപ്പെടുത്തുന്നു
കര കാണാതെ ഞാന്‍ തുഴയുമ്പോള്‍
നിനക്കും ചിരിക്കാം...
ഇരമ്പി ആര്‍ത്തു നിനക്ക് എന്‍റെ
കൊച്ചു തോണിയെ പേടിപ്പിക്കാം
പക്ഷെ ഒരു ഉപ്പ് പരലകാന്‍ നീ എന്നെ വിളിക്കരുത്...
....ക്ഷമിക്കുക എന്നോട്....
Friday, 15 April 2011
എന്നെ പ്രണയിക്കരുത്.....
ആകാശത്തോടു ഞാന്‍ പറയാറുണ്ട്
എന്നെ പ്രണയിക്കരുതെന്നു
മഴയോടും ഞാന്‍ പറയാറുണ്ട്
എന്നെ പ്രണയിക്കരുതെന്നു
മേഖത്തിനോടും,കാറ്റിനോടും
മരങ്ങളോടും,പൂക്കളോടും
ഞാന്‍ പറയാറുണ്ട്
എന്നെ പ്രണയിക്കരുത് എന്ന്
കാരണം അത് ഒരു അജ്ഞാതമായ ലോകമാണ്..
ആഗാധ ഗര്‍ത്തങ്ങളുടെ ഒരു ലോകം...
അവിടെ സംഗീതം രോദനങ്ങള്‍ മാത്രം...
അടിക്കിപിടിച്ച തേങ്ങലുകള്‍,
ദീര്‍ഘ നിശ്വാസങ്ങള്‍ ,
പിന്നെ കുറെ മരവിച്ച ഓര്‍മകളും....
Subscribe to:
Posts (Atom)

